തോട്ടട: ലൈബ്രറി കൗണ്‍സിലും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി തോട്ടട വെസ്റ്റ് യു.പി.സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ശ്രീനാരായണ ഗുരു സ്മാരക സംഗീതസമിതി വായനശാലയില്‍ അംഗത്വമെടുത്തു. സമ്പൂര്‍ണ അംഗത്വ പ്രഖ്യാപനവും വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും കവി സതീശന്‍ മോറായി നിര്‍വ്വഹിച്ചു. പി.വിനോദ് അധ്യക്ഷത വഹിച്ചു. പുസ്തകാസ്വാദനക്കുറിപ്പ് മത്സര വിജയികള്‍ക്ക് നേതൃസമിതി കണ്‍വീനര്‍ ജനു ആയിച്ചാന്‍ കണ്ടി സമ്മാനം നല്കി. ഒ.വി.ചന്ദ്രന്‍, വി.കെ.രഞ്ജിത്ത് കുമാര്‍, എ.ഐറിഷ്, എം.വി.സി.രഞ്ചിത്ത്, എം.വി.സിചിത്രലേഖ എന്നിവര്‍ പ്രസംഗിച്ചു.
















