ന്യൂദല്‍ഹി: ഷെയര്‍ ടാക്സി സര്‍വീസുകള്‍ നിരോധിക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത്തരം സര്‍വീസുകള്‍ നിയമവിധേയമല്ലാ എന്ന് മാത്രമല്ല ഇവയിലെ സ്ത്രീ യാത്രികർ ആക്രമിക്കപ്പെടുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളാണ് ഇത്തരത്തിലുള്ള ഷെയര്‍ ടാക്സി സര്‍വീസുകള്‍ നടത്തുന്നത്. മൊബൈല്‍ ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന ടാക്സി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്.
യുബര്‍ ടാക്സി ഡ്രൈവര്‍മാര്‍ യാത്രക്കാരെ ലൈംഗികമായി ആക്രമിക്കുന്നതടക്കം നിരവധി പരാതികള്‍ സമീപകാലത്ത് ഉയര്‍ന്നിരുന്നു. ദല്‍ഹിയിലെ ടാക്സി സര്‍വ്വീസുകള്‍ക്ക് പുതിയ ഘടന ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.
















