ന്യൂദല്‍ഹി: ട്വിറ്ററില്‍ ഹായ് എന്ന ഹ്രസ്വ ആശംസയ്ക്ക് പൊതുവേ ലൈക്കുകള്‍ കുറവാണ് ലഭിക്കാറുള്ളത്. എന്നാല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ ട്വിറ്ററില്‍ കുറിച്ചിട്ടുള്ള ഹ്രസ്വ ആശംസയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ട്രിറ്ററില്‍ ഹായ് എന്ന രേഖപ്പെടുത്തിയിരിക്കുന്നതിന് താഴെ 8217 ക്ക് ലൈക്കുകളും 3,50,000 ഫോളോവേഴ്സുമാണ് 14 മണിക്കൂറുകൊണ്ട് ലഭിച്ചത്.
വെള്ളിയാഴ്ചയാണ് മലാല ട്വിറ്ററില്‍ അംഗമാകുന്നത്. അംഗമായി കേവലം രണ്ട് ദിവസം കൊണ്ട് 4,69,000 ആളുകളാണ് മലാലയെ പിന്തുടര്ന്നത്. യൂസഫ്സായി തന്റെ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചതിനു ശേഷം ഏഴ് ട്വീറ്റുകള്‍ പോസ്റ്റുചെയ്തു,
2014ലാണ് മലാല യൂസഫ്സായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സമാധാനത്തിനുള്ള നൊബേല്‍ നേടിയ ആളാണ് മലാല. 17ാം വയസിലായിരുന്നു മലാലയുടെ പുരസ്കാര നേട്ടം.
പാക്കിസ്താനിലെ സ്വാത് താഴ്വരയിൽ താലിബാന് തീവ്രവാദികളുടെ വെടിയേറ്റതോടെയാണ് മലാല ലോകശ്രദ്ധയില്‍ പെടുന്നത്. സമാധാനത്തിന്റെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയുമെല്ലാം ആഗോളപ്രചാരകനായി മലാല മാറി. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയുടെയും ലോകസമാധാനത്തിന്റെയും ഐക്യരാഷ്ട്രസഭാ അംബാസിഡറാണിപ്പോള്‍ മലാല.
സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ്സായിക്ക് കനേഡിയന്‍ സര്‍ക്കാര്‍ പൗരത്വം നല്കി ആദരിച്ചിരുന്നു. ബഹുമാനസൂചകമായി കനേഡിയന്‍ പൗരത്വം ലഭിക്കുന്ന ആറാമത്തെയും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മലാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: