വടകര: നാഷണല്‍ ലോക് അദാലത്തിന്റെ ഭാഗമായി വടകര താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സംഘടിപ്പിച്ച ലോക് അദാലത്തില്‍ 99 കേസ്സുകള്‍ തീര്‍പ്പായി. 195 കേസ്സുകളാണ് അദാലത്തില്‍ പരിഗണിച്ചത്.
മൊത്തം 66,68,950 രൂപ വിവിധ കേസ്സുകളിലായി നല്‍കാനും ഉത്തരവായി. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം കേസ്സുകളില്‍ മാത്രമായി 46,43,000 രൂപ നല്‍കണം. എംഎസിടിയ്‌ക്ക് പുറമെ സിവില്‍, ബാങ്ക് റിക്കവറി എന്നീ കേസുകളുമാണ് അദാലത്തില്‍ പരിഗണിച്ചത്.
കുടുംബ കോടതി ജഡ്ജ് ശക്തിധരന്‍, എംഎസിടി ജഡ്ജ് എം.വി. രാജകുമാര,സബ്ബ് ജഡ്ജ് സി. സുരേഷ്‌കുമാര്‍, മുന്‍സിഫ് അനിറ്റ് ജോസഫ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് എം.ടി. ജലജാറാണി, നാദാപുരം ജെഎഫ്‌സി എം ആര്‍. അനിത, നാദാപുരം മുന്‍സിഫ് ടി.കെ. സന്തോഷ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
















