Categories: Thrissur

മാളയില്‍ 180 ലിറ്റര്‍ വാഷ് പിടിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മാള: വൈന്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്താനായി വീട്ടില്‍ വാഷ് നിര്‍മ്മിച്ചയാളെ മാള എക്‌സൈസ് പിടികൂടി.

വടമ തെക്കിനിയത്ത് പൗലോസ് (66)നെ യാണ് മാള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിര്‍ഷയും സംഘവും രഹസ്യ വിവരത്തെ തുടര്‍ന്ന് പിടിച്ചത്. 180 ലിറ്റര്‍ വാഷും പിടിച്ചടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts