ന്യൂദല്‍ഹി: എ ആര്‍ റഹ്മാന്‍ ലോക സൗണ്ട് ട്രാക്ക് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍. വൈസ്രോയീസ് ഹൗസിലെ സംഗീത സംവിധാനമാണ് അദ്ദേഹത്തെ വീണ്ടും അന്തരാഷ്‌ട്ര അവാര്‍ഡിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചിരിക്കുന്നത്.
പൊതുജനങ്ങളാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതില്‍ സന്തോഷമുണ്ട്. ഓസ്‌ക്കാര്‍ ജേതാവായ റഹ്മാന്‍ പ്രതികരിച്ചു.
ശബ്ദരേഖ, ചലച്ചിത്രം സംഗീതം എന്നിവ ഇഷ്ടപ്പെടുന്ന ജനങ്ങളാണ് ചുരുക്കപ്പട്ടികയില്‍ നിന്നുള്ളവര്‍ക്ക് വോട്ട് ചെയ്യുക. ഏറ്റവുമധികം വോട്ട് ലഭിക്കുന്നവര്‍ക്ക് വേള്‍ഡ് സൗണ്ട് ട്രാക്ക് പബ്ലിക് ചോയിസ് അവാര്‍ഡ് ലഭിക്കും.
ബ്രിട്ടിഷ് പൗരനായ സിഖുകാരന്‍ ഗുരീന്ദര്‍ ഛദ്ദ സംവിധാനം ചെയ്ത ചിത്രമാണ് വൈസ്രോയീസ് ഹൗസ്. വിഭജനം 1947 എന്ന പേരില്‍ ആഗസ്റ്റ് 18ന് സിനിമ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും.
















