ചെറുപുഴ: അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന യുവാവിനു വേണ്ടി ബസുകളുടെ കാരുണ്യയാത്ര. കോക്കടവിലെ പങ്കജവിലാസത്തില്‍ അനീഷ് കുമാറാണ് വെല്ലൂര്‍ സിഎംസി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നു വര്‍ഷം മുന്‍പാണ് അനീഷിന് അപകടമുണ്ടായത്. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും മെച്ചമുണ്ടായില്ല. പിന്നീട് അനീഷിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വെല്ലൂര്‍ ആശുപത്രിയിലെത്തിച്ചത്. അനീഷിനെ നടത്തിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ നീണ്ടു നില്‍ക്കുന്ന ചികില്‍സയ്‌ക്കാവശ്യമായ പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ് സുഹൃത്തുക്കളും അനീഷിന്റെ നിര്‍ധന കുടുംബവും.
അതിനാല്‍ പഞ്ചായത്തംഗങ്ങള്‍ രക്ഷാധികാരികളും കെ.ആര്‍.ചന്ദ്രശേഖരന്‍ ചെയര്‍മാനും കെ.എ.പൗലോസ് കണ്‍വീനറുമായ ചികിത്സാ സഹായ നിധിയാണ് സാമ്പത്തിക സമാഹരണം നടത്തുന്നത്.നാട്ടുകാരില്‍ നിന്നുള്ള സംഭാവനകള്‍ക്ക് ഒപ്പം സുമനസുകളുടെ സഹായം ഉണ്ടെങ്കിലേ ചികിത്സ പൂര്‍ത്തിയാക്കാനാവൂ. ഇതിനിടയിലാണ് രണ്ടു സ്വകാര്യ ബസുകള്‍ അനീഷിന്റെ ചികില്‍സയ്‌ക്കായി കാരുണ്യ യാത്ര നടത്താമെന്നറിയിച്ചത്. പുളിങ്ങോംപയ്യന്നൂര്‍ റൂട്ടിലോടുന്ന എകെആര്‍ ബസും, തയ്യേനി പയ്യന്നൂര്‍ റൂട്ടിലോടുന്ന എസ്എസ് ഡീലക്‌സ് ബസുമാണ് ബുധനാഴ്ച കാരുണ്യ യാത്ര നടത്തി അറുപതിനായിരം രൂപയോളം സമാഹരിച്ചത്. മറ്റ് രണ്ട് ബസുകള്‍ കൂടി അടുത്ത ദിവസം ഇത്തരത്തില്‍ നിധി സമാഹരണം നടത്താന്‍ തയ്യാറായിട്ടുണ്ട്. തിരുമേനി എസ്ബിഐയില്‍ 36842549478 എന്ന നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ടആകച 0070554 എന്നതാണ് ബാങ്കിന്റെ തിരിച്ചറിയല്‍ നമ്പര്‍.അനീഷിന്റെ ചികിത്സാ വിശേഷങ്ങളും പുരോഗതിയുമറിയാന്‍ 9495743913, 9497053885 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
















