തലശ്ശേരി: നഗരസഭാ ഹെല്‍ത്ത് വിഭാഗം ഇന്നലെ കാലത്ത് നടത്തിയ പരിശോധനയില്‍ നിരവധി നിരോധിത പ്ലാസ്റ്റിക് നോണ്‍വൂവണ്‍ സഞ്ചികളും പുകയില ഉല്പന്നങ്ങളും പിടികൂടി. തലശ്ശേരി ജൂബിലി കോംപ്ലക്സ് ഉള്‍പ്പെടെയുള്ള എട്ട് കടകളില്‍ നടത്തിയ പരിശോധനയില്‍ 50 കിലോയിലധികം ബാഗുകളും തെര്‍മോകോള്‍ പ്ലെയ്റ്റിനുകളുമാണ് പിടികൂടിയത്. കോടിയേരി പാറാലിലെ രമ്യ സ്റ്റോറില്‍നിന്ന് 64 പേക്കറ്റ് ഹന്‍സ്, മധു എന്നിവയും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: