കൊല്ലം: ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. മണ്ണടിയിലെ വേലുത്തമ്പിദളവ സ്മൃതികുടീരത്തില്‍ നിന്ന് ആരംഭിച്ച ജ്യോതിപ്രയാണം കുണ്ടറ വിളംബരത്തറയില്‍ സമാപിച്ചു. സമ്മേളനം ഇന്ന് ഉദ്ഘാടനം ചെയ്യും.
ശാസ്താംകോട്ട തീരത്ത് ജലതര്‍പ്പണം. കഥകളിയുടെ തറവാടായ കൊട്ടാരക്കരയില്‍ സാംസ്‌കാരിക സംഗമം. വിളംബരഭൂമിയായ കുണ്ടറയില്‍ രാഷ്‌ട്രരക്ഷയ്‌ക്കായുള്ള ഉദ്‌ബോധനം. നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായി കൊല്ലം വേദിയാകുന്ന ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് ആവേശകരമായ തുടക്കം നല്‍കുന്നതായി ജ്യോതിപ്രയാണം.
ഭൂമിയുടെ ബാല്യമാണ് പ്രകൃതിയുടെ ഹരിതാഭയെന്ന് ശാസ്താംകോട്ട തടാകതീരത്ത് നടന്ന സമ്മേളനത്തില്‍ കേസരി പത്രാധിപര്‍ ഡോ: എന്‍.ആര്‍. മധു ഓര്‍മ്മിപ്പിച്ചു. ജ്യോതിപ്രയാണത്തിന്റെ ഭാഗമായി പന്തിരുകുല ഭ്രാന്തന്‍ എന്ന തെരുവുനാടകം അവതരിപ്പിച്ചു. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നിര്‍വാഹക സമിതി യോഗം ഇന്നലെ നടന്നു.
ഇന്ന് രാവിലെ 9.30ന് സോപാനം ആഡിറ്റോറിയത്തില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ: കൃഷ്ണഗോപാല്‍ നിര്‍വഹിക്കും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ അദ്ധ്യക്ഷത വഹിക്കും.
















