പയ്യാവൂര്‍: മടമ്പം-പാറക്കടവ് റോഡിന്റെ നിര്‍മ്മാണത്തിലെ പോരായ്‌മകള്‍ അന്വേഷിക്കണമെന്നും റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നും മടമ്പംപയ്യാവൂര്‍ പാസഞ്ചേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് പി.എം.ബെന്നി, സെക്രട്ടറി ഷാജു കുര്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓരോ ദിവസവും റോഡിന് കേടുപാടുകള്‍ വര്‍ധിച്ചു വരുന്നു. റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. ഇതു വഴി അമിതഭാരം കയറ്റിയ വാഹനങ്ങള്‍ തുടര്‍ച്ചയായി ഓടുന്നത് റോഡിനെ ദുര്‍ബലപ്പെടുത്തുന്നു. വാഹനങ്ങളുടെ അനധികൃത ഓട്ടം തടയണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ഷാജു ജോസഫ്. ലിജോ പുന്നൂസ്, റോയി പി.എല്‍. എന്നിവര്‍ പ്രസംഗിച്ചു.
















