കണ്ണൂര്‍: ജന്മനാ കേള്‍വിയില്ലാത്തവരും കാഴ്ചയില്ലാത്തവരുമായ ആറ് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി കണ്ണൂര്‍ പടന്നപ്പാലം തണല്‍വീട്ടില്‍ പ്രത്യേക പരിചരണം നല്കുന്നു. ഇത്തരം കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തി മികച്ച പരിചരണവും ചികിത്സയും നല്കി പൊതുസമൂഹത്തിലുളള മറ്റ് കുട്ടികളോടൊപ്പം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് തണല്‍വീട് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്. തണല്‍ വീട് നടത്തുന്ന മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പോലെ ഈ പദ്ധതിയും തികച്ചും സൗജന്യമായാണ് നടപ്പിലാക്കുന്നത്.
16ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ പടന്നപ്പാലം തണല്‍വീട്ടില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ഇത്തരം കുട്ടികള്‍ക്കുള്ള ക്യാമ്പില്‍ ചികിത്സയും പരിചരണവും ആവശ്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ചികിത്സയും പരിചരണവും നല്കി അവരെ പൊതുസമൂഹത്തിലേക്കുള്ള മറ്റു കുട്ടികളോടൊപ്പം എത്തിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ക്യാമ്പിലേക്കുള്ള രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും തണല്‍വീട്, പടന്നപ്പാലം, ചാലാട്, കണ്ണൂര്‍-14 എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2708118, 9037542345, 9846014566.
പ്രതികരിക്കാൻ ഇവിടെ എഴുതുക: