പാട്ന: ഭീകരരുടെ ശല്യം അസഹനീയമായതിനെ തുടര്‍ന്ന് മുസ്ലിം കുടുംബം ഒന്നാകെ മതം മാറി ഹിന്ദുക്കളായി. ബീഹാറിലെ ബെഗുസരായിയിലാണ് സംഭവം. ഭര്‍ത്താവും രണ്ട് ആണ്‍മക്കളുമാണ് മതംമാറിയത്. ഭാര്യ വൈകാതെ മതംമാറും.
താനും കുടുംബവും ശരിയത്ത് പാലിക്കണമെന്നു പറഞ്ഞ് അയല്‍ക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. 45 വയസുള്ള മൊഹമ്മദ് അന്‍വര്‍ പറഞ്ഞു. അന്‍വര്‍, മകന് അമീര്‍ (11), ഷബീര്‍ (ഒമ്പത്) എന്നിവരാണ് മതമാറി ആനന്ദ് ഭാരതി, അമന് ഭാരതി, സുമന് ഭാരതി എന്നീ പേരുകള്‍ സ്വീകരിച്ചത്. ഭാര്യ ഷബ്നം ഉടന്‍ ഹിന്ദുവാകും.
ഞാന്‍ സ്വതന്ത്ര ചിന്താഗതിക്കാരനാണ്. മസ്ജിദുകളില്‍ പോകാറുണ്ട്. അമ്പലങ്ങളിലും. പക്ഷെ സമുദായത്തിലെ ഭീകരവാദികള്‍ ഇതിനെ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. ഹിന്ദുക്കള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതിന് എന്നെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബജ്രംഗ്ദളുമായി ബന്ധപ്പെട്ടു. ഹിന്ദുമതം മതമല്ലെന്നും ജീവിതരീതിയാണെന്നും എനിക്ക് ബോധ്യമായി. അതിനാലാണ് മതംമാറി ഹിന്ദുവായത്.
ഇസ്ലാമിന്റെ രക്ഷകനെന്ന് സ്വയം ചമയുന്ന ഒരു സെയ്ദാണ് തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ഞാന്‍ ഒരു മനുഷ്യത്വവാദിയാണ്. ഞാന്‍ മസ്ജിദിനും അമ്പലത്തിനും സംഭാവന നല്‍കാറുണ്ട്. അത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. മുഹമ്മദ് പറഞ്ഞു.
















