മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നര്‍മ്മദ നദിക്കരികെ അമര്‍കാന്തകില്‍ ചെടി നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
ഭോപ്പാല്‍: പരിസ്ഥിതി സംരക്ഷണത്തില്‍ ചരിത്രം കുറിച്ച് മധ്യപ്രദേശ്. ഇതിന്റെ ഭാഗമായി ഒരു പകല്‍ കൊണ്ട് (12 മണിക്കൂര്‍) ആറു കോടി വൃക്ഷത്തൈ നടുകയാണ് ചെയ്തത്. ഇത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നര്‍മ്മദ നദിക്കരികെ അമര്‍കാന്തകില്‍ ചെടി നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി തൈകള്‍ നട്ടു. രാവിലെ ഏഴിന് തുടങ്ങി, വൈകിട്ട് ഏഴിന് സമാപിച്ചു. നര്‍മ്മദാ തീരത്തുടനീളമാണ് വൃക്ഷത്തൈ പിടിപ്പിച്ചത്.
ആബാലവൃദ്ധം പങ്കാളികളായ പരിപാടി വന്‍വിജയമായിരുന്നു. 24 ജില്ലകളിലായി 6.67 കോടി തൈകളാണ് നട്ടത്. പരിപാടി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
















