Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടിയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഹസ്സന്‍കോയ വിഭാഗം നിലവില്‍ വന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 07:17 pm IST
inKannur

ഇരിട്ടി: ഇരിട്ടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സന്‍ കോയ വിഭാഗം നിലവില്‍ വന്നു. ഇരിട്ടിയിലെ പ്രമുഖ വ്യാപാരികളും പതിറ്റാണ്ടുകളായി ഇവിടെ വ്യാപാരം നടത്തി വരുന്നവരുമടങ്ങുന്ന നൂറോളം പേര്‍ സംഘടനയില്‍ ചേര്‍ന്നതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഇതുവരെ നസറുദ്ദീന്‍ വിഭാഗത്തിന്റെ ഭാഗമായി ഇരിട്ടി മര്‍ച്ചന്റ് അസ്സോസ്സിയേഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എന്‍.കുഞ്ഞിമൂസ ഹാജി, പി.കെ.മുസ്തഫ, ടി.വി.മോഹന്‍രാജ്, കെ.എസ്.ജോയി, പി.സി.ചന്ദ്രമോഹനന്‍, ജോസഫ് സബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വ്യാപാരികളുടെ ഒരു വിഭാഗമാണ് ഹസ്സന്‍കോയ വിഭാഗത്തിനൊപ്പം ചേര്‍ന്നത്.

കുറച്ചുകാലമായി ഇരിട്ടിയിലെ വ്യാപാരി സംഘടനാ രംഗത്ത് പ്രകടമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളും വേര്‍തിരിവുകളുമാണ് ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നതും പുതിയ സംഘടന നിലവില്‍ വരാന്‍ ഇടയാക്കിയതും. അടുത്തിടെ നടന്ന വ്യാപാരി സംഘടനകളുടെ തെരഞ്ഞെടുപ്പില്‍ നിന്നും മുപ്പതു വര്‍ഷത്തിലേറെയായി ഇരിട്ടി മര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ പ്രസിഡണ്ടായിരുന്ന കുഞ്ഞിമൂസ ഹാജി അടക്കമുള്ളവരെ തഴഞ്ഞുകൊണ്ട് യുവാക്കളുടെ നിര നേതൃത്വസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഫലനം എന്ന നിലയിലാണ് ഇപ്പോള്‍ ഹസ്സന്‍കോയ വിഭാഗത്തിന്റെ രൂപീകരണത്തില്‍ കലാശിച്ചത് എന്നാണ് അറിയാന്‍ കഴിയുന്നത്. ഹസ്സന്‍കോയ വിഭാഗം രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇതില്‍പ്പെട്ട വ്യാപാരികളുടെ ഒരു യോഗം ഇരിട്ടിയില്‍ നടന്നതായി നേതാക്കള്‍ അറിയിച്ചു. ഈ യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

ആവശ്യമായ മുന്നൊരുക്കമില്ലാതെ ജിഎസ്ടി നടപ്പിലാക്കുക വഴി വ്യാപാരികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും നിലവിലുള്ള സ്റ്റോക്കിന്റെ നികുതി ഒഴിവാക്കാന്‍ നടപടി വേണമെന്നും ഇരിട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഹസ്സന്‍കോയ വിഭാഗം) പൊതുയോഗം ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.കുഞ്ഞിമൂസ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി പി.കെ.മുസ്തഫ ഹാജി, ട്രഷറര്‍ ടി.വി.മോഹന്‍രാജ്, പി.എ.ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി എന്‍.കുഞ്ഞിമൂസ ഹാജി (പ്രസിഡണ്ട്), തറാല്‍ ഈസ, എ.റഫീക്ക്, ജോസഫ് സബാസ്റ്റ്യന്‍ (വൈസ് പ്രസിഡണ്ടുമാര്‍) പി.കെ.മുസ്തഫ ഹാജി (ജനറല്‍ സെക്രട്ടറി), പി.സി.ചന്ദ്രമോഹനന്‍, ഗിരീഷ്, ഗഫൂര്‍ (സെക്രട്ടറിമാര്‍), ടി.വി. മോഹന്‍രാജ് (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

ജിഎസ്ടിയെ സംബന്ധിച്ചും വ്യാപാര മേഖലയിലെ സമകലാകിക പ്രശ്‌നങ്ങളെക്കുറിച്ചും വ്യാപാരികളെ ബോധവല്‍ക്കരിക്കുന്നതിനായി ജൂലൈ മാസം അവസാനം വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് എന്‍.കുഞ്ഞിമൂസ ഹാജി, കെ.എസ്.ജോയി, പി.കെ.മുസ്തഫ ഹാജി, പി.സി.ചന്ദ്രമോഹനന്‍, എ.റഫീഖ്, ജോസഫ് സെബാസ്റ്റ്യന്‍, ടി.വി.മോഹന്‍രാജ്, തറാല്‍ ഈസ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Kerala

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

പുതിയ വാര്‍ത്തകള്‍

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.