ന്യൂദല്‍ഹി: ഇന്ത്യയിലെ 46 പൈതൃകമ്യൂസിയങ്ങളില്‍ സെല്‍ഫിസ്റ്റിക്കിന് നിരോധനം. സന്ദര്‍ശകരുടെ കൈ അകലത്തില്‍ നിന്നു അകലെയായി സ്ഥാപിച്ചിരിക്കുന്ന പല സംരക്ഷിത വസ്തുക്കളിലും സെല്‍ഫി സ്റ്റിക്ക് തട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം.
മള്‍ട്ടിപ്പിള്‍ ലെന്‍സ്, ട്രൈപോഡ്, മോണോപ്പോഡ് തുടങ്ങിയ ഉപകരണങ്ങള്‍ പ്രത്യക അനുവാദത്തോടെ മാത്രം പ്രവേശിപ്പിക്കാം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള താജ്മഹല്‍, ഡല്‍ഹിയിലെ യുദ്ധസ്മാരകം, കൊണാര്‍ക്കിലെ പുരാവസ്തു മ്യൂസിയം, ഹംപി തുടങ്ങിയ പ്രമുഖ ചരിത്രസ്മാരകങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും.
















