കൊല്‍ക്കത്ത: സമൂഹമാധ്യമങ്ങളിൽ വർഗീയത നിറഞ്ഞ പോസ്റ്റുകൾ ഇടരുതെന്ന് ബംഗാൾ പോലീസ്. ബംഗാളിൽ ഉടലെടുത്ത കലാപങ്ങൾക്ക് കാരണമായത് ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയത്.
സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത നിറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്ന് പോലീസ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്ന് പോലീസ് വ്യക്തമാക്കി.
ഇത്തരം നടപടി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി സുരജിത് കര് പുരകായസ്ഥ പറഞ്ഞു.
ബംഗാളിലെ ചിലയിടങ്ങളിലുണ്ടായ കലാപങ്ങള്‍ നിയന്ത്രണ വിധേയമാണ്. കര്‍ശന നിര്‍ദേശങ്ങള്‍ ഇവിടങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് നല്‍കിയതെന്നും പുരകായസ്ഥ പറഞ്ഞു.
















