Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ പാരിതോഷികങ്ങളില്‍ ഇസ്രായേലിനു വിസ്മയം, കേരളത്തിന് അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 10:42 pm IST
in India

മുംബൈ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഇസ്രായേലി ബാലന്‍ മോഷെയെ പ്രധാന മന്ത്രി നരേന്ദ്ര മോദി ആശ്ലേഷിക്കുന്നു. ബെഞ്ചമിന്‍ നെതന്യാഹു സമീപം

ന്യൂദല്‍ഹി: ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ഇസ്രായേലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം തുടരുമ്പോള്‍ കേരളത്തിന് അഭിമാന നിമിഷം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു മോദി സമര്‍പ്പിച്ച പാരിതോഷികങ്ങള്‍ ജൂതസമൂഹവുമായുള്ള കേരളത്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്ര ബന്ധത്തിന്റെ അടയാളങ്ങള്‍.

കണ്ണൂരും കൊച്ചിയും തിരുവല്ലയും കേന്ദ്രീകരിച്ചുള്ള ഉപഹാരങ്ങളാണ് മോദി സമ്മാനിച്ചത്.

ക്രിസ്തുവിനു മുമ്പ് 9, 10 നൂറ്റാണ്ടുകളില്‍ ജൂതന്മാര്‍ കേരളത്തിലെത്തിയതും കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടതും വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പുകളാണ് പ്രധാനം.

ജൂത നേതാവ് ജോസഫ് റമ്പാന് ഷിങ്‌ലി (കണ്ണൂര്‍) എന്ന പ്രദേശത്ത് സ്ഥലം പതിച്ചു നല്‍കിയതിന്റേയും അവിടെ രാജകീയ പദവികള്‍ അനുവദിച്ചതിന്റേയും രേഖകളുടെ പകര്‍പ്പാണ് സമ്മാനങ്ങളില്‍ ഒന്ന്.

ഭാസ്‌കര രവിവര്‍മ എന്ന ചേരമാന്‍ പെരുമാള്‍ രാജാവാണ് റമ്പാന് ഈ അധികാരങ്ങള്‍ ചെമ്പോലകളില്‍ എഴുതി നല്‍കിയത്. റമ്പാന്‍ പിന്നീട് ഈ പ്രദേശത്തെ രാജകുമാരനായി അധികാരമേറ്റിരുന്നു. രണ്ടാം ജെറുസലേം എന്നറിയപ്പെട്ടിരുന്ന കണ്ണൂരില്‍ നിന്നാണ് ജൂത സമൂഹം പിന്നീടു കൊച്ചിയിലേക്ക് എത്തിയത്. മട്ടാഞ്ചേരിയിലെ ജൂത സിനഗോഗിന്റെ സഹകരണത്തോടെയാണ് ഈ ചെമ്പോലകളുടെ പകര്‍പ്പ് നെതന്യാഹുവിനു സമ്മാനിക്കാനായി തയാറാക്കിയത്.

കേരളവും ജൂത സമൂഹവുമായുണ്ടായിരുന്ന വ്യാപാരബന്ധത്തിന്റെ രേഖകളാണ് മറ്റൊന്ന്. ഇതും ചെമ്പോലകള്‍. തിരുവല്ലയിലെ പ്രാദേശിക രാജാവ് കച്ചവടത്തിനായി ചില നികുതി ഇളവുകള്‍ ജൂതന്മാര്‍ക്ക് അനുവദിക്കുന്ന രേഖയാണിത്. പശ്ചിമേഷ്യയുമായുള്ള കേരളത്തിന്റെ വ്യാപാര ബന്ധത്തിന്റെ വാതില്‍ അക്കാലത്ത് കൊല്ലം തുറമുഖമായിരുന്നു. ഈ രേഖകളുടെ പകര്‍പ്പ് തിരുവല്ല മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളിയുടെ സഹകരണത്തോടെയാണ് തയാറാക്കിയതെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

ഹീബ്രൂ ഭാഷയില്‍ എഴുതിയ മോശയുടെ പുസ്തകത്തിന്റെ കയ്യെഴുത്തു ചുരുളും സ്വര്‍ണപ്പാളികളുള്ള കിരീടവും വെള്ളി ആഭരണവും നെതന്യാഹുവിനു മോദി സമ്മാനിച്ചു. ഇതെല്ലാം മട്ടാഞ്ചേരിയിലെ സിനഗോഗില്‍ നിന്നുള്ളവയാണ്.  ജൂതസമൂഹവുമായുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ ബന്ധം വ്യക്തമാക്കുന്ന ഈ സമ്മാനങ്ങളെക്കുറിച്ച് മോദി വിശദീകരിച്ചപ്പോള്‍ നെതന്യാഹു വിസ്മയത്തോടെയാണ് കേട്ടിരുന്നത്.

ഓരോന്നിനെക്കുറിച്ചും വളരെ വിശദമായി മോദി ട്വിറ്ററില്‍ കുറിപ്പുകളും നല്‍കി. മട്ടാഞ്ചേരി സിനഗോഗിനെക്കുറിച്ചും തിരുവല്ല പള്ളിയെക്കുറിച്ചും ഈ ട്വിറ്റര്‍ പോസ്റ്റുകളില്‍ പരമാര്‍ശിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.