മട്ടന്നൂര്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പ്രീ പ്രൈമറി വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തണമെന്ന് എടയന്നൂര്‍ തെരൂര്‍ മാപ്പിള എല്‍ പി സ്‌കൂള്‍ പി ടി എ ജനറല്‍ബോഡി ആവശ്യപ്പെട്ടു. എന്‍.കെ.അനിത ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ടി.എം.രഞ്ചിത്ത് കുമാര്‍, പി.കെ.സി മുഹമ്മദ്, കെ.പത്മാവതി, കെ.ഷബീര്‍, സി.പി.സലീത്ത്, പി.വി.സഹീര്‍, സി.പി.തങ്കമണി, കെ.മുഹമ്മദ് ഫായിസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി.കെ.അബ്ദുള്‍ ലത്തീഫ് (പ്രസിഡണ്ട്), പി.കെ.ഹൈദര്‍ (വൈസ് പ്രസിഡണ്ട്), മദര്‍ പിടിഎ: വി.പി.നജ്മ (പ്രസിഡണ്ട്), പികെ കൗലത്ത് (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.
















