കണ്ണൂര്‍: സംസ്ഥാന മത്സ്യവകുപ്പ് ഉള്‍നാടന്‍ മത്സ്യഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന നൂതന മത്സ്യക്കൃഷി പദ്ധതിയുടെ ജില്ലാ തല വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പയ്യന്നൂര്‍ കിഴക്കെ കണ്ടങ്കാളിയില്‍ എംഎല്‍എ സി.കൃഷ്ണന്‍ നിര്‍വ്വഹിക്കും.
പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന കര്‍ഷക സംഗമത്തില്‍ മത്സ്യകര്‍ഷകര്‍ കൃഷി അനുഭവങ്ങള്‍ പങ്കുവെക്കും. നാല് ലക്ഷംരൂപ ചെലവില്‍ സജ്ജീകരിച്ചിട്ടുളള കൃഷിയിടങ്ങളില്‍ 2 ലക്ഷംരൂപ സംസ്ഥാന മത്സ്യ വകുപ്പ് സബ്‌സിഡിയായി നല്‍കും.
















