കണ്ണൂര്‍: ക്ഷേത്രാചാരസ്ഥാനികരുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് സാമൂഹ്യ സമത്വമുന്നണിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ ചേര്‍ന്ന ആചാരസ്ഥാനികരുടെയും ക്ഷേത്രഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു. വേതനകുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും അപേക്ഷിച്ച മുഴുവന്‍ സ്ഥാനികര്‍ക്കും വേതനം അനുവദിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ക്ഷേത്രഭാരവാഹികളുടെയും ആചാരസ്ഥാനികരുടെയും നേതൃത്വത്തില്‍ ക്ഷേത്ര ആചാരസമാജം എന്ന പേരില്‍ സംഘടന രൂപീകരിച്ചു. വയലപ്ര കുമാരന്‍, കുമാരന്‍ കോമരം, അഡ്വ.ഷാജി പയ്യന്നൂര്‍, നരേന്ദ്രന്‍, മുയ്യം നാരായണന്‍, സന്തോഷ് തെക്കേടത്ത്, എം.പി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വയലപ്ര നാരായണന്‍-പ്രസിഡണ്ട്, നരേന്ദ്രന്‍-ജനറല്‍ സെക്രട്ടറി, മുയ്യം നാരായണന്‍-ട്രഷറര്‍, കെ.എം.ചന്ദ്രന്‍, ഗംഗാധരന്‍ ചെട്ടിയാര്‍, കുഞ്ഞികൃഷ്ണന്‍ വെള്ളൂര്‍-വൈസ് പ്രസിഡണ്ടുമാര്‍, രാജന്‍ പയ്യന്നൂര്‍, മോഹനന്‍ കമ്പില്‍, പി.വി.ശശിധരന്‍-ജോയന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















