കണ്ണൂര്‍: ട്രെയിന്‍ യാത്രക്കിടെ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്കനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പുല്ലൂര്‍ സ്വദേശിയായ മഠത്തില്‍ പറമ്പില്‍ ഉണ്ണികൃഷ്ണനെ(47)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊപ്പം തൃശൂരില്‍ നിന്ന് സ്വന്തം നാടായ പയ്യന്നൂരിലേക്ക് പൂനെ എക്സ്പ്രസില്‍ യാത്രചെയ്യവെയാണ് പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നിരവധി തവണ പ്രതി ഇത് ആവര്‍ത്തിച്ചപ്പോള്‍ യുവതി ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് തലശേിയില് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലേക്ക് കൊണ്ടുവന്നു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: