ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. ആശുപത്രി ഈവനിംഗ് ഒപി ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.നസീര്‍ നിര്‍വ്വഹിക്കും. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം ചെയര്‍പേഴ്‌സണ്‍ സി.വി.എന്‍.യാസിറ അധ്യക്ഷത വഹിക്കും. ഡിഎംഒ ഡോ.നാരായണ നായിക്, കെ.വി.ലതീഷ് എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 2 മണിമുതല്‍ രാത്രി 8 മണിവരെ ഈവനിംഗ് ഒപി പ്രവര്‍ത്തിക്കും. നിലവില്‍ ഉച്ചവരെ മാത്രമാണ് ഒപി പ്രവര്‍ത്തിച്ചു വരുന്നത്.
















