ഇരിക്കൂര്‍: നവീകരണ കലശം നടക്കുന്ന പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. രാവിലെ 7 ലളിതാ സഹസ്രനാമം, ഉച്ചക്ക് 12.15നും 1.13 നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ പുനഃപ്രതിഷ്ഠാച്ചടങ്ങ് നടക്കും. വൈകുന്നേരം 5 മണി വിഷ്ണു സഹസ്ര നാമജപം, 6.30 ന് തിരുവാതിര, തുടര്‍ന്ന് രമാദേവീ തൃപ്പൂണിത്തറയുടെ ആധ്യാത്മികപ്രഭാഷണം, വിവിധ പൂജകള്‍ എന്നിവ നടക്കും. നാളെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ചുളള പരിപാടികള്‍ സമാപിക്കും.
















