കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നകൊണ്ട് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് എബിവിപിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നിലെ സമരപന്തല്‍ സന്ദര്‍ശിച്ചു. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.രഞ്ജിത്ത് സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലകണ്‍വീനര്‍ പി.പി.പ്രിജു, എന്‍.വി.ശ്രുതി, സനില്‍, അരുണ്‍ എ ഭരത് എന്നിവര്‍ പങ്കാളികളായി.
















