Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും സമാനമായ അവസ്ഥ റോഡുകളില്‍ അപകട ഭീഷണിയുയര്‍ത്തി കുഴികള്‍ : യാത്ര ദുഷ്‌കരമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 07:14 pm IST
inKannur

കണ്ണൂര്‍: മഴക്കാലത്തിന് മുന്നെ അറ്റകുറ്റപ്പണി നടത്താത്ത റോഡുകളും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റും കുഴികള്‍ നിറഞ്ഞ് വെളളം കെട്ടിനിന്ന് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍ കുഴികള്‍ നിറഞ്ഞ് അപകട ഭീഷണിയിലാണ്. പൊട്ടിപ്പൊളിഞ്ഞ റോഡും റോഡിലെ വന്‍ കുഴികളും ചെറു വാഹനങ്ങളുടെ യാത്രയും ചിലയിടങ്ങളില്‍ കാല്‍നട യാത്ര പോലും ദുസഹമാക്കുന്നു.

കണ്ണൂര്‍ നഗരത്തില്‍ മേലെചൊവ്വ മുതല്‍ താണ വരെയുള്ള പാതയില്‍ വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. താണയുടെ ഒരു ഭാഗം മുതല്‍ പുതിയതെരു വരെ അടുത്തിടെ മെക്കാഡം ടാറിങ്ങ് നടത്തിയിരുന്നു. എന്നാല്‍ മേലെചൊവ്വ മുതല്‍ താണ വരെ അറ്റകുറ്റപ്പണിയൊന്നും നടത്തിയതുമില്ല. അറ്റകുറ്റപ്പണി നടത്താത്ത ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്താണ് വിവിധ ഭാഗങ്ങളില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ടികെ ജംഗ്ഷന്‍, താണയിലെ പൊതുശ്മശാനത്തിന് സമീപം എന്നിവിടങ്ങളിലാണ് വന്‍കുഴികളുള്ളത്.

മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമായതോടെ കുഴികളുടെ വ്യാപ്തം വര്‍ധിച്ചു. മേലെചൊവ്വ ഭാഗത്ത് നിന്നു വേഗത്തിലെത്തുന്ന വാഹനങ്ങള്‍ പൊടുന്നനെ കുഴിയില്‍ വീഴുകയാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് കുഴിയില്‍ കൂടുതലായും ചാടുന്നത്. റോഡില്‍ കുഴികള്‍ നിറഞ്ഞത് രാത്രിയാത്രക്കാരെ കൂടുതലായും വലയ്‌ക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ കനത്ത മഴ കൂടി പെയ്യുന്നതോടെ കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ ഇവ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. മുന്നില്‍ കുഴി കാണവെ ഞൊടിയില്‍ വാഹനം വശങ്ങളിലേക്ക് തിരിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നതും അപകട സാഹചര്യമൊരുക്കുകയാണ്. റോഡിലെ കുഴികള്‍ ഉടന്‍ നികത്താന്‍ അധികാരികള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുത്തുകയായിരിക്കും.

റോഡില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യവുമുണ്ട്. ഫോറസ്റ്റ് ഓഫീസിലേക്കുള്ള വഴിക്ക് സമീപം താണയില്‍ റോഡിന് ഒരുവശം മഴവെള്ളം കെട്ടിനില്‍ക്കുകയാണ്. വെള്ളക്കെട്ടിന്റെ സാന്നിധ്യം ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നത്. ഇതിനിടെ റോഡില്‍ ചിലയിടങ്ങളില്‍ റിഫഌക്ടര്‍ സ്ഥാപിക്കാത്തതും യാത്രക്കാര്‍ക്ക് ദുഷ്‌കരമാവുകയാണ്. മക്കാനി ജംഗ്ഷനില്‍ റിഫ്‌ളക്ടറില്ലാത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചരക്കുലോറി അപകടത്തില്‍പ്പെട്ടിരുന്നു. റിഫഌക്ടറില്ലാത്തതിനാല്‍ വലിയ വാഹനങ്ങള്‍ ഡിവൈഡറുകളില്‍ കയറി അപകടം സംഭവിക്കുന്നത് പതിവാകുകയാണ്.

കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റാകട്ടെ പൂര്‍ണ്ണമായും കുണ്ടുംകുഴിയും നിറഞ്ഞ് തകര്‍ന്ന് കിടക്കുകയാണ്. ബസ്സുകള്‍ സ്റ്റാന്റിലേക്ക് കയറുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്. കാള്‍ടെക്‌സിനു മുന്നിലെ ബസ് സ്റ്റോപ്പിന് മുന്നിലൂടെ സ്റ്റാന്റിലേക്ക് കടക്കുന്ന ഭാഗവും കുണ്ടും കുഴിയും നിറഞ്ഞ് തകര്‍ന്നുകിടക്കുകയാണ്. ശക്തമായ മഴയില്‍ കുഴികളിലെല്ലാം വെളളം നിറഞ്ഞു കിടക്കുകയാണ്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വെളളവും ഇളകിത്തെറിച്ച കല്ലുകളും കാരണം പരിക്കേല്‍ക്കുന്നതും മറ്റും പതിവായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.