ന്യൂദൽഹി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലെ ഭരണം തങ്ങൾക്ക് അനുവദിക്കണമെന്ന യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് 1995ലെ വിധി മാത്രമേ നിലനിൽക്കുള്ളൂ എന്നും കോടതി നിരീക്ഷിച്ചു.
മലങ്കര സഭയുടെ കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധിപറഞ്ഞത്.
1913ലെ കരാർ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാൻ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ, ഇതേ ആവശ്യം ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് യാക്കോബായ സഭ സുപ്രീം കോടതിയെ സമീപിച്ചത്.
















