Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനുളള മാര്‍ഗ്ഗം ദേവി ഉപാസന : ഡോ.എല്‍.ഗിരീഷ് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 11:01 pm IST
in Kannur

ഇരിക്കൂര്‍: ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ ദേവി ഉപാസനയിലൂടെ സാധിക്കുമെന്ന് ഡോ.എല്‍. ഗിരീഷ് കുമാര്‍ പറഞ്ഞു. ഇരിക്കൂര്‍ പെരുമണ്ണ് ചുഴലി ഭാഗവതി ക്ഷേത്രത്തില്‍ നടന്നു വരുന്ന നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആപത്തു കാലത്ത് ദേവിയുടെ പാദപത്മങ്ങളെ സ്മരിക്കണം. മനുഷ്യന് അമ്മയോട് അഭേദ്യമായ ബന്ധമാണുളളത്. ആപത്തുകാലത്തും അല്ലാത്തപ്പോഴും നിഷ്‌കപടതയോടെ ദേവിയുടെ മുന്നില്‍ പ്രാര്‍ത്ഥിച്ചാല്‍ ഏതൊരാള്‍ക്കും ഫലസിദ്ധി ലഭിക്കും. തുറന്ന മനസോടെയും ബഹുമാനത്തോടെയും അമ്മയെ വിളിച്ചാല്‍ വിളി കേള്‍ക്കും. എപ്പോഴും പ്രസാദിക്കുന്ന ദേവി വിളിപ്പാടകലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെച്ചുകെട്ടലുകള്‍ അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജീവിതത്തില്‍ പിരിമുറുക്കവും സമ്മര്‍ദ്ദവുമെല്ലാം ഉണ്ടാകുന്നത്. പൊയ്‌മുഖങ്ങളില്ലാതെ തനിസ്വരൂപത്തോടു കൂടി നില്‍ക്കാന്‍ സാധിക്കണം. സ്ത്രീക്ക് വളരെ വലിയ പ്രാധാന്യം ഭാരതീയ സംസ്‌കൃതി നല്‍കിയിരുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന ഭര്‍ത്താവ് കണ്ണു കാണാത്തവനാണെന്ന് പറഞ്ഞപ്പോള്‍ കണ്ണുകെട്ടി അയാളുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയ ഗാന്ധാരി ഉള്‍പ്പെടെയുളള സ്ത്രീകളുടെ പാരമ്പര്യം ഉള്‍ക്കൊളളുന്ന നാടാണ് നമ്മുടേത്.

എന്നാല്‍ ഈ ഇതിഹാസങ്ങളേയും കഥാപാത്രങ്ങളേയും വെറും കെട്ടുകഥകളെന്നും ഭാരതീയ കഥകള്‍ മുഴുവന്‍ പൊളളയാണെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പിന്തിരിപ്പന്മാരാണെന്ന് വാദിക്കുന്ന ഒരു കൂട്ടര്‍ നമ്മുടെ നാട്ടിലുണ്ട്.

ബുദ്ധികൊണ്ട് ജീവിക്കാന്‍ വേണ്ടി യുക്തികൊണ്ട് വാദിക്കുന്ന പുരോഗമനവാദികള്‍. ഇവര്‍ കരുതുന്നത് തങ്ങളാണ് ലോകചക്രം തിരിക്കുന്നതെന്നാണ്. യുക്തി രഹിതമാണെന്ന് വാദിച്ചാലും ഇത്തരം ഇതിഹാസ കൃതികളിലൂടേയും മറ്റും ഋഷീശ്വരന്മാര്‍ മാനവരാശിക്ക് ചില സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. യുക്തി അന്വേഷിക്കുകയല്ല വേണ്ടത്. അവര്‍ പറഞ്ഞുവെച്ച കാര്യങ്ങളിലെ അര്‍ത്ഥതലത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഭാഗവതാചാര്യന്‍ കെ.കെ.ചൂളിയാട് അധ്യക്ഷത വഹിച്ചു. നവീകരണ കമ്മിറ്റി പ്രസിഡണ്ട് പി.കെ.സോമന്‍ നമ്പ്യാര്‍, ആര്‍.ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. മാമാനം ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.മുരളീധരന്‍ ക്ഷേത്ര കമ്മിറ്റിയുടെ ഉപഹാരം ഗിരീഷ് കുമാറിന് സമ്മാനിച്ചു.

നവീകരണ കലശത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വത്സന്‍ തില്ലങ്കേരി അനുഗ്രഹഭാഷണം നടത്തി. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവീഭാഗവത മാനനസ്ത്രവും ആദ്ധ്യാത്മിക പ്രഭാഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവീ മാഹാത്മ്യ പ്രഭാഷണവും നടന്നു. മാമാനം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.മുരളീധരന്‍,ട്രസ്റ്റി കെ.ടി.ദേവിദാസന്‍ നമ്പ്യാര്‍ ,പി.പി.ദിവാകരന്‍,സി.പ്രസന്ന, എന്നിവര്‍ സംസാരിച്ചു. പി.കെ.സോമന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.ആര്‍.രാജന്‍ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

പുതിയ വാര്‍ത്തകള്‍

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.