കളമശേരി: സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ് സ്വാശ്രയ സ്വയംഭരണ എന്‍ജിനീയറിങ് കോളജിലെ വിവിധ ബിടെക് പ്രോഗ്രാമുകളിലേക്കും ഫാര്‍മസി കോളജിലെ ബി ഫാം കോഴ്‌സുകളിലേക്കും 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷാ (കീം 2026) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പ്രഖ്യാപിച്ചു.
എന്‍ജിനീയറിങ്ങില്‍ എറണാകുളം അയ്യമ്പുഴ അമലാപുരം കാച്ചപ്പിള്ളി റോഷന്‍ രാജു ഒന്നാം റാങ്കും കണ്ണൂര്‍ ചെറുവഞ്ചേരി പൂവത്തൂര്‍ മണിയാറ്റപറമ്പില്‍ ധ്യാന്‍ തേജ് മണപ്പാട്ട് രണ്ടാം റാങ്കും തൃശൂര്‍ മാള കൊച്ചുകടവ് കോഴിപ്പിള്ളില്‍ കെ.ആര്‍. വിസ്മയ മൂന്നാം റാങ്കും കരസ്ഥമാക്കി.
ബിഫാം കോഴ്‌സിലേക്കുള്ള പരീക്ഷയില്‍ തൃശൂര്‍ പോ
ട്ട പഴമ്പിള്ളി കൊഞ്ചത്ത് വിനായക് നാരായണ്‍ ഒന്നാം റാങ്കും തൃശൂര്‍ ഒല്ലൂര്‍ കിഴക്കേന്ദ്ര അക്കര ജെസ്സെ ജസ്റ്റിന്‍ രണ്ടാം റാങ്കും മലപ്പുറം കവനൂര്‍ തഖ് വാബാദ് നടുക്കണ്ടിയില്‍ ദിയ എ.എന്‍. ഫാത്തിമ മൂന്നാം റാങ്കും കരസ്ഥമാക്കി.
കേരളത്തില്‍ എന്‍ജിനീയറിങ് പരീക്ഷയ്‌ക്ക് 95,016 പേരും ഷാര്‍ജ, ബഹറൈന്‍, കുവൈറ്റ്, ദല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ 1734 പേരുമാണ് പരീക്ഷയെഴുതിയത്. പ്രവേശനത്തിനായി കേരളത്തില്‍ ബിഫാം പരീക്ഷയ്‌ക്ക് 30,970 പേരും ഷാര്‍ജ, ബഹ്‌റൈന്‍, കുവൈറ്റ്, ദുബായ്, ദല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായി 171 പേരും എഴുതി.
എന്‍ജിനീയറിങ് പരീക്ഷയ്‌ക്ക് 96,750 പേരെഴുതിയതില്‍ 79,717 പേര്‍ യോഗ്യത നേടി. യഥാസമയം മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി 64,759 പേരുടെ എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കി. ഫാര്‍മസി പ്രവേശന പരീക്ഷയ്‌ക്ക് 31,141 പേരെഴുതിയതില്‍ 26,943 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടും.
സാമുദായിക/ പ്രത്യേക സംവരണം, നേറ്റിവിറ്റി, വരുമാനം എന്നിവയ്‌ക്ക് അര്‍ഹരായവരുടെ കാറ്റഗറി ലിസ്റ്റ് ജൂലൈ 29ന് പ്രസിദ്ധീകരിക്കും. ഒന്നാംഘട്ട അലോട്ട്‌മെന്റിനായുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 30ന് ആരംഭിച്ച് ജൂലൈ നാലിന്
അവസാനിക്കും.
മറ്റ് നടപടികള്‍ക്ക് ശേഷം ജൂലൈ എട്ടിന് ആദ്യഘട്ട അലോട്ട്‌മെന്റ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.











