തിരുവനന്തപുരം: കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ച നടത്തി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനും ഗൂഢാലോചനയ്‌ക്ക് തെളിവുകളുണ്ടെങ്കില്‍ അറസ്റ്റ് നടത്താനുമാണ് ഡിജിപി നിര്‍ദ്ദേശിച്ചതെന്ന് സൂചനയുണ്ട്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ, നേതൃത്വം നല്കുന്ന ഐജി ദിനേന്ദ്ര കശ്യപ് എന്നിവരുമായാണ് ഡിജിപി ചര്‍ച്ച നടത്തിയത്. എഡിജിപി സന്ധ്യയോടും ഐജി ദിനേന്ദ്ര കശ്യപിനോടും അന്വേഷണപുരോഗതി വിലയിരുത്തിയ ഡിജിപി കര്‍ശന നിര്‍ദ്ദേശങ്ങളാണ് നല്കിയതെന്ന് അറിയുന്നു.
അന്വേഷണം നീളുന്നതിലെ അതൃപ്തി ഡിജിപി മറച്ചുവച്ചില്ല. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണം. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവു ലഭിച്ചാല്‍ അറസ്റ്റിന് മടിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് ഡിജിപി നല്കിയതെന്നും അറിയുന്നു.
















