തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയത് ശരിയായില്ലെന്ന് ഡിജിപി അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു.
മുഖം നോക്കാതെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും അന്വേഷണത്തിന്റെ വിവരങ്ങള്‍ എല്ലാ ദിവസവും തനിക്ക് കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബെഹ്റ നിര്‍ദ്ദേശം നല്‍കി.
അന്വേഷണത്തിന്റെ പരിധിയില്‍ നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷേയും ഉള്‍പ്പെടുത്തുമെന്നും ബെഹ്റ പറഞ്ഞു. അന്വേഷണത്തിന്റെ പൂര്‍ണ ചുമതല ഐ ജി ദിനേന്ദ്രേ കശ്യപിനും മേല്‍നോട്ട ചുമതല എഡിജിപി ബി .സന്ധ്യയ്‌ക്കുമായിരിക്കുമെന്നും ഡി ജി പി അറിയിച്ചു.
















