നെടുങ്കണ്ടം: കരിങ്കല്‍ ക്വാറിയില്‍ നിന്ന് പാറക്കഷ്ണങ്ങള്‍ തെറിച്ച് സമീപത്തെ വീടിന് നാശനഷ്ട്ടം. തേര്‍ഡ്ക്യാമ്പ് അറക്കല്‍ സോമന്റെ വീടിനു മുകളിലേക്കാണ് കല്ല് പതിച്ചത് വീടിനുള്ളില്‍ ഉറങ്ങികിടന്നിരുന്ന നവജാത ശിശു അത്ഭുതകരമായി രക്ഷപെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം. വീടിന്റെ ആസ്പറ്റോസ് ഷീറ്റ് പൊട്ടി കല്ലുകള്‍ വീടിന് ഉള്ളിലേക്ക് പതിച്ചു. ഈസമയം വീട്ടിനുള്ളി കുട്ടിയെ ഉറക്കിയിരുന്ന സോമന്റെ മകന്റെ ഭാര്യ ആതിരയും കുട്ടിയായ അനിരുദ്ധ് (മൂന്ന് മാസം) മാത്രമാണുണ്ടായിരുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കുട്ടി അസ്വസ്തത പ്രകടിപ്പിച്ചതോടെ ആതിര അലമുറയിട്ട് നിലവിളിച്ചു. ഇതോടെ നാട്ടുകാര്‍ ഓടികൂടി. കുട്ടിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പംമെട്ട് പൊലീസും, വില്ലേജ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
















