കണ്ണൂര്‍: ജൂണ്‍ 27 മുതല്‍ 29 വരെ ജില്ലയില്‍ നടത്തിയ മാലിന്യ സംസ്‌ക്കരണ, ശുചിത്വ കാമ്പയയിന്‍ വിലയിരുത്തുന്നതിനായി ജില്ലാതലടീം പരിശോധന നടത്തി. ജില്ലാ ആശുപത്രി, കവിതാ തിയേറ്റര്‍, കണ്ണൂര്‍ മാള്‍, ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, സെന്‍ട്രല്‍ മത്സ്യമാര്‍ക്കറ്റ് , എ. കെ. ജി. ആശുപത്രി, ട്രാഫിക് പോലീസ് സ്‌റ്റേഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവിടങ്ങളിലാണ് ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള ഇന്‍സ്‌പെക്ഷന്‍ ടീം പരിശോധിച്ചത്. പരിശോധനയില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്നായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും നിയമപരമായ നോട്ടീസ് നല്‍കുന്നതിനായി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ലയിലെ എല്ലാ ഹെല്‍ത്ത് ബ്ലോക്കുകകളിലും ഇത്തരം പരിശോധനകള്‍ നടത്തി. തുടര്‍ന്ന് മേയര്‍ ഇ. പി. ലതയെ സന്ദര്‍ശിച്ച് പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചും തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
ജയരാജന്‍.എം.പി, ഡോ.സി.കെ.ജഗദീശന്‍, ഡോ.ഷാജ്. എം.കെ, ഡോ.രേഖ.കെ.ടി, ഡോ. ഷിനി.കെ.കെ, പി.സുനില്‍ദത്തന്‍, കെ.എന്‍.അജയ്, ജോസ് ജോണ്‍,സീനത്ത് ബീഗം തുടങ്ങിയവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.
















