മട്ടന്നൂര്‍: മട്ടന്നൂര്‍ പഴശ്ശിരാജ കോളജില്‍ ഗ്രീന്‍ ക്യാംപസ് ക്ലീന്‍ ക്യാംപസ് പദ്ധതിക്ക് തുടക്കമായി. സംസ്ഥാനമാകെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കോളജില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പ്ലാസ്റ്റിക്, പേപ്പര്‍, മറ്റ് വസ്തുക്കള്‍ എന്നിവ പ്രത്യേകം തരം തിരിച്ച് ശേഖരിച്ചു. കൊതുകുകള്‍ വളരാനുള്ള ചുറ്റുപാടുകള്‍ തീര്‍ത്തും ഇല്ലാതാക്കി. കോളജിലെ എന്‍സിസി, നാഷണല്‍ സര്‍വ്വീസ് സ്‌കീം, നേച്ചര്‍ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ശുചീകരണ പ്രവൃത്തികള്‍ വരും ദിവസങ്ങളിലും തുടരും. പ്രിന്‍സിപ്പാള്‍ ടി.എല്‍.രമാദേവി, എന്‍സിസി ഓഫീസര്‍ ഇ.വി.ഷാജി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എം.കെ.പ്രസന്ന, കെ.ദീപ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















