കൊച്ചി: മള്‍ട്ടിപ്ലക്സുകളുടെ തെറ്റായ നയങ്ങള്‍ മലയാള സിനിമയെ പിന്നോട്ടടിക്കുന്നതായി സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്. തന്റെ പുതിയ സിനിമയായ വിശ്വാസപൂര്‍വ്വം മണ്‍സൂറിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ചെറിയ ചിത്രങ്ങള്‍ക്ക് തിയറ്റര്‍ വിട്ടുനല്‍കുന്നതില്‍ മള്‍ട്ടിപ്ലക്സ് കമ്പനികള്‍ പുലര്‍ത്തുന്ന നിസംഗത മികച്ച സിനിമകള്‍ക്ക് തിരിച്ചടിയാണ്. സിനിമാ കാണുവാനെത്തുന്ന പ്രേക്ഷകര്‍ നിരാശരായി മടങ്ങുകയാണ്. മഴക്കാലമായതിനാല്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മള്‍ട്ടിപ്ലക്സുകളെയാണെന്നും അദ്ദേഹം പറഞ്ഞു.
















