അമ്പലപ്പുഴ: ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഒന്നിന് കൃപയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് 100 പേരുടെ രക്തം ദാനം ചെയ്യുന്ന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 ന് വണ്ടാനം എസ്എന്‍ കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിക്കുന്ന ക്യാമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മിറിയം വര്‍ക്കി ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ കോളേജാശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ മുഖ്യാതിഥിയായിരിക്കും.
















