കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യുജിസി , നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 5ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി കാലടി മുഖ്യകേന്ദ്രത്തില്‍ എത്തണം.
















