അമ്പലപ്പുഴ: രോഗിയുമായി എത്തിയ ആംബുലന്‍സ് ഇടിച്ച് വീട്ടമ്മയ്‌ക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം അമൃതാലയത്തില്‍ പരമേശ്വരന്‍ കുട്ടിയുടെ ഭാര്യ ഉഷാകുമാരി (42)ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപമായിരുന്നു അപകടം. ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിനെ കണ്ടു മടങ്ങും വഴി രോഗിയുമായി ആശുപത്രിയിലേയ്‌ക്ക് എത്തിയ ആംബുലന്‍സ് ഉഷാകുമാരിയെ ഇടിക്കുകയായിരുന്നു. സംഭവം കണ്ട് ഓടി കൂടിയ നാട്ടുകാര്‍ ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















