കായംകുളം: രണ്ടു സ്ഥലങ്ങളില്‍ ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാപ്പില്‍ മേക്ക് മേനാത്തേരിക്കു സമീപം പ്രയാഗാനന്ദാശ്രമം (നെടുന്തറയില്‍) സോമരാജപണിക്കര്‍ (60) ആണ് അറസ്റ്റിലായത്. കൃഷ്ണപുരം മേജര്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര കുളത്തിനു സമീപം ദേശീയ പാതയോരത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയിലെ ശ്രീകൃഷ്ണ പ്രതിമ, മേനാത്തേരി കനക ഭവനില്‍ ജയദീപന്റെ വീടിനു മുന്‍പില്‍ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണ പ്രതിമയുമാണ് തകര്‍ത്തത്.
















