ആലപ്പുഴ: മയക്കുമരുന്നു മാഫിയാസംഘം യുവമോര്‍ച്ച പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് അവശനാക്കി. തത്തംപള്ളി വാര്‍ഡില്‍ ചേരമാന്‍ കുളങ്ങര വട്ടക്കേരി സബില്‍ (20)നെയാണ് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥികള്‍ കളിക്കുന്ന മൈതാനം കേന്ദ്രീകരിച്ച് ഒരുസംഘം മയക്കുമരുന്നു വില്പനയും ഉപയോഗവും നടത്തിയതിനെ എതിര്‍ത്തതാണ് അക്രമ കാരണം.
അവലൂക്കുന്ന് ചേരമാന്കുളങ്ങരയില് ബിനു (28), ജയകൃഷ്ണന്, ആനന്ദകൃഷ്ണന്, ജിബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. നോര്‍ത്ത് പോലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.സി. രഞ്ജിത്ത്, സെക്രട്ടറി വരുണ്‍, ടൗണ്‍ പ്രസിഡന്റ് സുമിത്ത്, സന്ദീപ്, സച്ചു എന്നിവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: