ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നാളെ നടക്കും. ചെറുപുഴ ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് വ്യാപാരികള്‍ ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളാകും. പഞ്ചായത്തധികൃതര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പഞ്ചായത്തിലെ വാര്‍ഡുകളില്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തും. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചന യോഗത്തില്‍ പ്രസിഡന്റ് ജമീല കോളയത്ത് അധ്യക്ഷത വഹിച്ചു.
















