ഇരിട്ടി: കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ നഗര ഉപജീവനമിഷന്റെ ഭാഗമായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ക്ലാസ് 30ന് ഉച്ചക്ക് 2മണിക്ക് ഇരിട്ടി നഗരസഭാ ഹാളില്‍ നടക്കും. ക്ലാസ് ആദ്യം പുന്നാട് മദ്രസാ ഹോളില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വാര്‍ഷിക വരുമാനം 50000 രൂപയില്‍ താഴെയുള്ള നഗരസഭാ പ്രദേശത്തെ യുവതി യുവാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
















