Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂര്‍ വൈശാഖോത്സവം: നിഗൂഢ പൂജയ്‌ക്ക് ഇന്ന് തുടക്കമാകും സ്ത്രീകള്‍ക്ക് ഇന്ന് ഉച്ചശീവേലി വരെ മാത്രം ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 09:48 pm IST
inKannur

കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള കലം ഇന്ന് കൊട്ടിയൂരിലെത്തുന്നതോടെ നിഗുഢ പൂജാകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. നല്ലൂരാന്‍ എന്നറിയപ്പെടുന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്ധ്യയോടെ കലവും എഴുന്നള്ളിച്ച് കൊട്ടിയൂരിലെത്തിചേരും. കലപൂജ നടക്കുന്ന ദിവസങ്ങളില്‍ സന്ധ്യയോടെ അക്കരെ സന്നിധാനത്തിന്റെ ചുറ്റുമുള്ള കയ്യാലകളിലെ ദീപങ്ങള്‍ അണക്കും. മണിത്തറയിലെയും വാളറയിലെയും ദീപങ്ങള്‍ മാത്രം അണക്കില്ല. ഈ സമയത്ത് മണിത്തറയില്‍ ആര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. കലക്കെട്ടുകള്‍ സമര്‍പ്പിച്ച് മണിത്തറയിലെത്തിയ കലക്കാര്‍ക്ക് പുറം തിരിഞ്ഞിരിക്കുന്ന സ്ഥാനിക ബ്രാഹ്മണന്‍ പ്രസാദം നല്‍കും. തുടര്‍ന്ന് കലങ്ങള്‍ കരിമ്പനക്കല്‍ ചാത്തോത്ത് കയ്യാലയില്‍ സൂക്ഷിക്കും.കയ്യാലയില്‍ ഒരുക്കി വെച്ചിട്ടുള്ള സദ്യ കഴിച്ചതിനുശേഷം കയ്യാലകളില്‍ വെളിച്ചം തെളിയും. ഇന്ന് ഉച്ചയ്‌ക്ക് ശീവേലി വരെ മാത്രമേ സ്ത്രീകള്‍ക്ക് അക്കരെ ദര്‍ശനം ഉണ്ടായിരുിക്കുകയുള്ളൂ. ഉച്ചശീവേലിക്ക് ശേഷം തിടമ്പിറക്കിയ ആനകള്‍ തിരുവഞ്ചിറയില്‍ പ്രദക്ഷിണം വെച്ച് ഊരാളന്‍മാരും തന്ത്രിമാരും മറ്റ് സ്ഥാനികരും കഴകക്കാരും ഭക്തജനങ്ങളുമെല്ലാം മധുരപദാര്‍ത്ഥങ്ങള്‍ നല്‍കും. അതിനുശേഷം അമ്മാറക്കലിലും പടിഞ്ഞാറെ നടയിലും നമസ്‌കരിച്ച ആനകള്‍ പടിഞ്ഞാറെ നടവഴി പിന്നോട്ട് നടന്ന് ഇടബാവലിയില്‍ പ്രവേശിക്കും. ആനകള്‍ സന്നിധാനം വിട്ടൊഴിയുന്നതോടെ സ്ത്രീകളും ഇടബാവലി കടക്കും. ഇതിനോടപ്പം വാദ്യക്കാരും അക്കരെ സന്നിധാനത്ത് നിന്ന് പിന്‍വാങ്ങും. കൂത്തമ്പലത്തിലെ നങ്ങ്യാര്‍ മാത്രം സന്നിധാനം വിട്ടൊഴിയില്ല. വറ്റടിനാള്‍ സ്വയംഭൂ മൂടേണ്ട അഷ്ടബന്ധത്തിനായുള്ള മണ്ണ് നിര്‍മ്മാണവും ആരംഭിക്കും. ഇന്നലെ രാവിലെ മുതല്‍ അക്കരെ സന്നിധിയില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്.രാത്രിയില്‍ സന്നിധാനത്ത് ഭക്തജന പ്രവാഹം ആയിരുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.