Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിപ്പാത അട്ടിമറിക്കാന്‍ നിലപാട് മാറ്റി സംസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 08:14 am IST
in Kerala

കൊച്ചി: ശബരി റെയില്‍പാത അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുതല്‍ മുടക്കിന് ധാരണയുണ്ടാക്കിയ പദ്ധതിക്ക് മോദി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 213 കോടി രൂപ അനുവദിച്ചു. എന്നാല്‍, പദ്ധതിക്ക് മുഴുവന്‍ പണവും കേന്ദ്രം മുടക്കണമെന്ന പുതിയ ആവശ്യം സംസ്ഥാനം മുന്നോട്ടുവെച്ചു. ഈ നിലപാട്മാറ്റം പദ്ധതിയെ ബാധിച്ചേക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക.

അങ്കമാലി-എരുമേലി ശബരി റെയില്‍ പാതയെന്ന പദ്ധതി അവതരിപ്പിച്ചത് വാജ്‌പേയിയുടെ നേതൃത്വത്തില്‍ 1998ല്‍ എന്‍ഡിഎ ഭരിക്കുമ്പോഴാണ്. 20 വര്‍ഷത്തിനിടെ പദ്ധതിക്ക് വീണ്ടും പ്രതീക്ഷ വന്നത് മോദി സര്‍ക്കാര്‍ 213 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചപ്പോഴാണ്. പദ്ധതി അതിവേഗം നടപ്പാക്കുന്നതിനു പകരം അട്ടിമറിക്കാനാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം.

പദ്ധതിയുടെ 51 ശതമാനം ചെലവ് വഹിക്കാമെന്ന ഉറപ്പില്‍ നിന്നാണ് ഇപ്പോള്‍ സംസ്ഥാനം പോകുന്നത്. മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പില്‍ സംസ്ഥാനം വെച്ച 18 ആവശ്യങ്ങളിലൊന്ന് ശബരിപ്പാതയ്‌ക്ക് മുഴുവന്‍ പണവും കേന്ദ്രം മുടക്കണമെന്നാണ്. അതായത്, സംസ്ഥാനം പദ്ധതിക്ക് ഒരു പൈസയും മുടക്കാന്‍ തയ്യാറല്ലെന്ന് ചുരുക്കം.

സംസ്ഥാന ഖജനാവിന് നേരിട്ടും അല്ലാതെയും വലിയ വരുമാനം നേടിക്കൊടുക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിനെ സഹായിക്കുന്നതാണ് പദ്ധതി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 470 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കേണ്ടത്. മൂന്ന് ജില്ലകളിലെയും ജനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിച്ചിരുന്നു.

പദ്ധതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി സംയുക്ത സംരംഭകത്വ കരാറിലാണ് ഒപ്പുവെച്ചിരുന്നത്. ഇത് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ചെലവിന്റെ 51 ശതമാനവും, കേന്ദ്രം 49 ശതമാനവും വഹിക്കണം. പണം കണ്ടെത്തുന്നതിനായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയും രൂപവത്കരിച്ചിരുന്നു. കമ്പനി രൂപവത്കരിച്ച് ഗവര്‍ണര്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതോടെ പദ്ധതി മേഖലയിലെ ജനങ്ങളുടെ ആശങ്കയും ഒഴിവായിരുന്നതാണ്. അതിനിടെയാണ് ഈ നിലപാടുമാറ്റം.

1997-98ലെ റെയില്‍ ബജറ്റില്‍ വാജ്പേയ് സര്‍ക്കാരാണ് ശബരി പദ്ധതി അനുവദിച്ചത്. 517 കോടിയായിരുന്നു പദ്ധതിച്ചെലവ്. ഭൂമിയേറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയതോടെ പദ്ധതി തുക 1,556 കോടിയായി ഉയര്‍ന്നു. 20 വര്‍ഷത്തിന് ശേഷം നിലവില്‍ 25 ഹെക്ടര്‍ ഭൂമി മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

2021നകം പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യമാക്കാനുള്ള സാധ്യതകള്‍ക്കും പിണറായി സര്‍ക്കാറിന്റെ നിലപാട് തിരിച്ചടിയായിരിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാത്രം 204 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സര്‍ക്കാര്‍ നടപടി മൂലം സ്ഥലം നല്‍കിയവരാണ് ഏറെയും ദുരിതത്തിലായിരിക്കുന്നത്. ധാരണപ്രകാരം പദ്ധതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്നാണ് ശബരി പാത ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.