ബല്ലാരി: കർണാടകയിലെ ബല്ലാരിയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. മുപ്പത്തിയഞ്ചു വയസ്സുകാരനായ ബണ്ടി രമേഷാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്സി മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റാണ് ബണ്ടി രമേഷ്. വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. എട്ടോളം പേര് അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രമേഷ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: