ശ്രീനഗര്‍: മുസ്ലീം പള്ളിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. ഡെപ്യൂട്ടി എസ്.പി. ആയൂബ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സംഭവം.
പള്ളിയുടെ ചിത്രം പകര്ത്തുന്നുവെന്നാരോപിച്ചായിരുന്ന മര്‍ദ്ദനം. ഇതിനിടെ സ്വയരക്ഷയ്ക്കായി ഇയാള്‍ കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആളുകള്‍ക്കു നേര്‍ക്കു വെടിവച്ചു. വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍ കുപിതരായ ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: