കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ക്വിസ് അസോസിയേഷന് ക്വിസ് മത്സരങ്ങള്‍ക്ക് സ്ഥിരംവേദി ഒരുക്കുന്നു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ മാസത്തിലെ നാലാമത്തെ ഞായറാഴ്ചകളിലാണ് ക്വിസ് സംഗമം നടക്കുക. ഇതില്‍ ക്വിസ് മത്സരം, ക്വിസ് മാസ്റ്റേഴ്സ് ആകാനുള്ള പരിശീലനം, പൊതു വിജ്ഞാനവേദി എന്നിവ ക്വിസ് രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുക. ആദ്യ പരിപാടി 25 ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ കണ്ണൂര്‍ തെക്കിബസാറിലെ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടക്കും.
കണ്ണൂര്‍ ജില്ലാ ക്വിസ് അസോസിയേഷന്റെ പ്രസിഡന്റായി കെ.ബാലചന്ദ്രനെയും ജനറല്‍ സെക്രെട്ടറിയായി ടി.ടി.ആനന്ദിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി പി.സരിന്, സി.എച്ച്.നബീല്‍ (വൈസ് പ്രെസിഡന്റുമാര്‍), അശ്വിന് ഷാജ്, ശ്രീഷ്മ (സെക്രട്ടറിമാര്‍) ശെല്വിന് അണ്ടല്ലൂര്‍ (ഖജാന്‍ജി) എന്നിവരെയും തെരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലാ ക്വിസ് അസോസിയേഷനില്‍ അംഗമാകാനും പ്രതിമാസ ക്വിസ് സംഗമത്തില്‍ പങ്കെടുക്കുവാനും താല്പര്യമുള്ള സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും മറ്റുള്ളവരും കണ്ണൂര്‍ ജില്ലാ ക്വിസ് അസോസിയേഷന്, മകം, പള്ളിക്കുന്ന്, കണ്ണൂര്‍ 670004 എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടാതാണ് .ഫോണ്‍: 9995461855, 9447961304.
പ്രതികരിക്കാൻ ഇവിടെ എഴുതുക: