കണ്ണൂര്‍: പ്രമുഖ കമ്മ്യുണിസ്റ്റും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന പി.പി.മുകുന്ദന്റെ സ്മരണാര്‍ത്ഥം എന്‍.ഇ.ബാലറാം സ്മാരക ട്രസ്റ്റ് നല്‍കുന്ന ഈ വര്‍ഷത്തെ പി.പി.മുകുന്ദന്‍ എന്‍ഡോവ്‌മെന്റുകള്‍ക്ക് കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ ബീഡി കൈത്തറി മേഖലകളിലെ തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റും തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സാക്ഷ്യ പത്രവും രക്ഷിതാവിന്റെ കത്തും അടക്കം ചെയ്യണം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ രണ്ട് കുട്ടികള്‍ക്കാണ് എന്‍ഡോമെന്റുകള്‍ നല്‍കുക. 30 നു മുന്‍പ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി , എന്‍.ഇ.ബാലറാം സ്മാരക ട്രസ്റ്റ് രാജീവ് ഗാന്ധി റോഡ് കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍: 04972769034.
















