കണ്ണൂര്‍: കൊളത്തൂര്‍ അദൈ്വതാശ്രമം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെപ്തംബര്‍ 18 ന് കണ്ണൂരില്‍ നടക്കുന്ന ധര്‍മ്മസംവാദത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. എല്ലാ ഗ്രാമങ്ങളിലും എല്ലാ ക്ഷേത്രങ്ങളിലും എല്ലാ സന്യാസിമഠങ്ങളിലുമുളള ആചാര്യന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ധര്‍മ്മരക്ഷാ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി എന്‍.കെ.രഞ്ചിത്ത്-ചെയര്മാന്, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, ഗംഗാധരന് പാറക്കല്‍, അഡ്വ.എം.പരമേശ്വരന്-വൈസ് ചെയര്മാന്മാര്, കെ.വി.ജയരാജന് മാസ്റ്റര്‍-ജനറല്‍ സെക്രട്ടറി, സുമേഷ് ചക്കരക്കല്‍, ഗോപാലകൃഷ്ണന് കേളകം, മണിവര്ണന് ധര്‍മ്മടം-ജോയന്റ് സെക്രട്ടറിമാര്‍, കെ.ഒ.ജയകൃഷ്ണന് പെരളശ്ശേരി-ട്രഷറര്‍, എ.ദാമോദരന്‍-മീഡിയ പ്രചാരണം, വി.വി.ഗിരീഷ് ബാബു-കണ്‍വീനര്‍, പി.ആര്.രാജന്-സാമ്പത്തിക കമ്മറ്റി ചെയര്മാന് എന്നിവരെയും രക്ഷാധികാരികളായി അമൃതാനന്ദമയീ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, അഴീക്കോട് ആത്മചൈതന്യ, സാധു വിനോദ് സ്വാമി, സ്വാമിനി പ്രേംവൈശാലി, അഡ്വ.കെ.കെ.ബാലറാം, സി.ചന്ദ്രശേഖരന്, കേണല്‍ രാംദാസ്, ടി.രാജശേഖരന്, രവീന്ദ്രനാഥ് ചേലേരി എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: