ശ്രീനഗര്‍: ജമ്മുകശ്മീര്‍ ബാരമുള്ള ജില്ലയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ ജില്ലാ കമാന്‍ഡര്‍ പര്‍വേയ്‌സ് അഹമ്മദ്, ഉമര്‍ ഖാസി എന്നിവരാണ് കൊല്ലപ്പെട്ടത്.
ജമ്മുകശ്മീര്‍ പോലീസും സുരക്ഷാ സൈന്യവും സംയുക്തമായാണ് ഹിസ്ബുള്‍ ഭീകരരെ നേരിട്ടത്. കൊല്ലപ്പെട്ടവരില്‍ നിന്നും എകെ തോക്കുകളും ഒരു പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.
















