പൂനെ: ന്യൂസിലാന്‍ഡിനെതിരായ ഡേവിസ് കപ്പ് മത്സരത്തില്‍ ഡബിള്‍സില്‍ ഇന്ത്യക്ക് തോല്‍വി. ലിയാണ്ടര്‍ പേസ്-വിഷ്ണു വര്ദ്ധന് സഖ്യമാണ് തോറ്റത്. ന്യൂസീലാന്‍ഡിന്റെ ആര്‍ട്ടെം സിറ്റാക്-മൈക്കല്‍ വീനസ് സഖ്യത്തോട് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് പേസ് സഖ്യം പരാജയപ്പെട്ടത്. സ്കോര്‍: 6-3, 3-6, 6-7 (6), 3-6.
ഈ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഡേവിസ് കപ്പ് ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ താരമെന്ന ബഹുമതി പേസിന് സ്വന്തമായേനെ.ആദ്യ ദിനം രണ്ട് സിംഗിള്‍സിലും ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് റിവേഴ്സ് സിംഗിള്‍സ് മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: